സംസ്ഥാനത്തെ തിയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് 'ഫിയോക്'

കൊച്ചി: സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്'. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാർ അംഗീകരിക്കണമെന്നാണ് ആവശ്യം. കൊച്ചിയിൽ ചേർന്ന ഫിയോക് ജനറല്‍ ബോഡിയിലാണ് തീരുമാനങ്ങൾ.

വിനോദ നികുതി ഒഴിവാക്കൽ ഉൾപ്പെടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തിയറ്ററുകൾ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ഫിലിം ചേംബറും തീരുമാനമെടുത്തിരുന്നു.

കോവിഡ് കാരണം പത്ത് മാസത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുകൾ. തിയറ്ററുകൾ ജനുവരി അഞ്ചിന് തുറക്കാമെന്ന് സർക്കാർ അനുമതി നൽകിയിരുന്നു. വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കണമെന്നാണ് ഉടമകൾ നിലപാടെടുത്തത്. പകുതി സീറ്റിൽ മാത്രം പ്രവേശനം അനുവദിച്ച് പ്രദർശനം നടത്തുന്നത് നഷ്ടമാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച ചർച്ച നടത്തുന്നുണ്ട്. 

Tags:    
News Summary - theaters in state will not open soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.