മനുഷ്യ പരിണാമ ചരിത്രവുമായി 'ദി സ്റ്റോണ്‍' ഒരുങ്ങുന്നു

മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായി 'ദി സ്റ്റോണ്‍' ഒരുങ്ങുന്നു. യുവ സംവിധായകന്‍ പി.കെ. ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈമാസം 18ന് തൃശ്ശൂരില്‍ ആരംഭിക്കും. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രമാണിതെന്ന്​ സംവിധായകൻ പി.കെ. ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല. ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് 'ദി സ്റ്റോണ്‍' ചിത്രീകരിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഈ സിനിമ വര്‍ത്തമാനകാല ജീവിത യാഥാർഥ്യങ്ങളെയും ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.

2018ലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ 'ഓത്ത്' എന്ന സിനിമയ്ക്ക് ശേഷം ബിജു ഒരുക്കുന്ന സിനിമയാണിത്​. ഡി.കെ ഇന്‍റര്‍നാഷണലാണ് നിര്‍മ്മാണം. ക്യാമറ-അമ്പാടി മുരളി, എഡിറ്റര്‍-ഹസ്നാഫ് പി.എച്ച്, കലാസംവിധാനം-ബിനീഷ് പി.കെ, ഷെമീര്‍ ബാബു കോഴിക്കോട്, ഗിരീഷ്, സിങ്ക് സൗണ്ട്-ഹാഫീസ് കാതിക്കോട്, മേക്കപ്പ്-സുവില്‍ പടിയൂര്‍, കോഡിനേറ്റർ-ഷെഫീക്ക് പി.എം, സ്റ്റുഡിയോ-സൗണ്ട് ഓഫ് ആര്‍ട്ട് കൊടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജിക്കാ ഷാജി, പി.ആര്‍.ഒ-പി.ആര്‍. സുമേരന്‍, അസിസ്റ്റന്‍റ് സംവിധായകന്‍-ജ്യോതിന്‍ വൈശാഖ്, അമിന്‍മജീദ്, പ്രൊഡക്ഷന്‍ മാനേജര്‍-നിസാര്‍ റംജാന്‍, ഗതാഗതം-മുഹമ്മദ് റഫീക്ക്.

Tags:    
News Summary - The Stone movie shooting will start on Aug. 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.