Posted On
date_range Updated On
date_range 'ലോർഡ് ഓഫ് ദി റിങ്സ്: ദ റിങ്സ് ഓഫ് പവർ' സീരീസ് ട്രെയിലർ പുറത്തിറങ്ങി
പ്രൈം വീഡിയോയുടെ 'ലോർഡ് ഓഫ് ദി റിങ്സ്: ദ റിങ്സ് ഓഫ് പവറി'ന്‍റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ളതാണ് ട്രെയിലർ.
മിഡിൽ-എർത്തിനെ രണ്ടാം യുഗത്തിലെ ഇതിഹാസ വ്യാപ്തി എടുത്തുകാണിക്കുകയും, ടോൾകീന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ വലിയ ദൂരങ്ങളിൽ നിന്ന് എത്തി പ്രതിബന്ധങ്ങൾക്കെതിരെ ഒന്നിച്ചു ചേരുന്നതും, മിഡിൽ എർത്തിലെ തിന്മകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനെ പ്രതിരോധിക്കുന്നതും അടക്കമാണ് ഇതിൽ വെളിപ്പെടുത്തുന്നത്.
ആദ്യ രണ്ട് എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സമയക്രമമനുസരിച്ച് സെപ്റ്റംബർ 1-2 തീയതികളിൽ പുറത്തിറങ്ങും.
പ്രേക്ഷകർ ദീർഘനാളായി കാത്തിരുന്ന സീരീസാണിത്. പുതിയ എപ്പിസോഡുകൾ ആഴ്ചതോറുമാണ് പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.