മമ്മൂട്ടിയുടെ ദി പ്രീസ്റ്റിൻെറ വിശ്വൽ എഫക്ടുകൾ പുറത്തുവിട്ടു
മമ്മുട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജോഫിന്‍.ടി ചാക്കോ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലർ ചിത്രം ദി പ്രീസ്റ്റിൻെറ വിശ്വൽ എഫക്ടുകൾ പിന്നണി പ്രവർത്തകർ പുറത്തുവിട്ടു. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമിലും വന്നിരുന്നു.
പ്രമുഖ വിഎഫ് എക്സ് ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറിൽ പ്രീസ്റ്റിൻെറ വി.എഫ്.എക്‌സ്. ചെയ്തത്.
മമ്മൂട്ടിയും മഞ്ജു വാരിയരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ സിനിമയായിരുന്നു ദി പ്രീസ്റ്റ്. സിനിമയുടെ വി.എഫ്.എക്സുകളെ പറ്റി മികച്ച അഭിപ്രായങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
കേസന്വേഷണങ്ങളില്‍ തല്‍പരനായ ഒരു പുരോഹിതൻ ഒരു പുതിയ കേസന്വേഷിക്കുന്നതാണ് സിനിമ.മമ്മൂട്ടി, മഞ്ജു വാരിയര്‍ എന്നിവരെ കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ അയ്യപ്പന്‍, രമേഷ് പിഷാരടി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.