Posted On
date_range Updated On
date_range ആരാണ് ഫാദർ ബനഡിക്ട്; പ്രീസ്റ്റിന്‍റെ രണ്ടാം ടീസർ
മമ്മൂട്ടി-മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ദ പ്രീസ്റ്റി'െൻറ രണ്ടാം ടീസർ പുറത്ത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ആേൻറാ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മാർച്ച് നാലിന് തിയറ്റർ റിലീസായി എത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.