ഷറഫുദീൻ- അനുപമ കോമ്പോയിൽ 'ദി പെറ്റ് ഡിറ്റക്ടീവ്'; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷറഫുദീന്‍ നായകനായ പുതിയ ചിത്രം 'ദി പെറ്റ് ഡിറ്റക്ടീവിന്‍റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രഖ്യാപനം. അനുപമ പരമേശ്വരനാണ് നായിക വേഷത്തില്‍ എത്തുന്നത്. അനുപമയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീന്‍, നായകനായി എത്തിയ അവസാന ചിത്രം 'ഹലോ മമ്മി'യാണ്. ചിത്രം മികച്ച പ്രതികരണത്തോടെ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ 'ദി പെറ്റ് ഡിറ്റക്ടീവിനും  പ്രതീക്ഷകൾ ഏറെയാണ്. 'സമ്പൂര്‍ണ്ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ്. സി ചന്ദ്രനാണ് ഛായാഗ്രഹണം. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. 

Tags:    
News Summary - The Pet Detective Release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.