ത്രില്ലർ സിനിമകളുടെ വീര്യം ഒട്ടും കുറയാതെയാണ് ഷാഹി കബീർ തന്റെ ചിത്രങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സസ്പെൻസ് നിലനിർത്തി കഥ പറഞ്ഞവസാനിപ്പിക്കുന്ന രീതിയാണ് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീർ തുടർന്ന് പോകുന്ന ശൈലി. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ഏറ്റവും പുതിയ ചിത്രവും ഏറെ പ്രശംസകൾ നേടി കഴിഞ്ഞു. ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷാഹി കബീറിന്റെ ചിത്രങ്ങളെ പരിചയപ്പെടാം.
ജോജു ജോർജിനെ നായകനാക്കി എം.പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് ജോസഫ്. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രം ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഒരു സാധാരണ പോലീസ് കോൺസ്റ്റബിളായ ജോസഫിന്റെ ജീവിതമാണ് കഥയിൽ. ഭാര്യയുടെയും മകളുടെയും മരണത്തിൽ സംശയം തോന്നി അന്വേഷണം നടത്തുന്ന ചിത്രം വലിയ ട്വിസ്റ്റുകളോടെയാണ് അവസാനിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, ആത്മീയ രാജൻ, ഇർഷാദ്, സുധി കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് നായാട്ട്. ദുൽഖർ സൽമാൻ നായകനായെത്തിയ 'ചാർളി' സിനിമയിലൂടെ പ്രശസ്തനായ മാർട്ടിൻ പ്രക്കാട്ടാണ് നായാട്ടിന്റെ സംവിധായകൻ. ഷാഹി കബീറിന്റെ രണ്ടാമത്തെ ചിത്രമാണിത്. 2022ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 2023ൽ മികച്ച തിരക്കഥക്കുള്ള ദേശിയ ചലച്ചിത്ര അവാർഡും സിനിമ കരസ്തമാക്കിയിട്ടുണ്ട്.
ഷാഹി കബീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഇലവീഴാപൂഞ്ചിറ'. നിതീഷ്.ജി, ഷാജി മാറാട് എന്നിവരുടെ തിരക്കഥയിൽ സൗബിൻ ഷാഹിറാണ് പ്രധാന വേഷത്തിലെത്തുന്നത്. സുധി കോപ്പയെ കൂടാതെ ജൂഡ് ആന്റണി ജോസഫും സിനിമയിലുണ്ട്. ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ് ഒരുക്കിയ ചിത്രം 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഛായാഗ്രഹനുള്ള അവാർഡ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.