ബോളിവുഡിൽ സംവിധായകനായി ചുവടുവെക്കാനൊരുങ്ങി ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. The BA***DS of Bollywood എന്ന വെബ് സീരീസാണ് താരപുത്രന്റെ ആദ്യ സംവിധാന സംരംഭം. ഷാറൂഖ് ഖാൻ ആണ് പേര് പ്രഖ്യാപിച്ചത് . കിങ് ഖാന്റെ ടൈറ്റിൽ പ്രഖ്യാപന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ചേർന്നാണ് വെബ് സീരീസ് നിർമിക്കുന്നത്.ബോളിവുഡ് സിനിമ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷാറൂഖ് ഖാൻ മകന്റെ വെബ് സീരീസിന്റെ ഭാഗമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അതേസമയം മോന സിങ് ഒരു പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ . എന്നിവരും വെബ് സീരീസിന്റെ ഭാഗമാകുമെന്നാണ് വിവരം.
നേരത്തെ തന്നെ മകന് സംവിധാനത്തോടുള്ള താൽപര്യത്തെക്കുറിച്ച് ഷാറൂഖ് വെളിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ആര്യൻ ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തിരുന്നു. ഷാറൂഖ് ഖാൻ ആയിരുന്നു അതിൽ അഭിനയിച്ചത്.മകൾ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റവും നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസിലൂടെയാണ് സുഹാന കാമറക്ക് മുന്നിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.