ഡോൺമാക്സിന്‍റെ ടെക്നോ ത്രില്ലർ; 'അറ്റ്' ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്...

ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അറ്റ്'ന്‍റെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ച ആളാണ് ഡോണ്‍ മാക്സ്. കൊച്ചുറാണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ആകാശ് സെന്‍ ആണ് നായകൻ. ടെക്നോ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഡാർക്ക്‌ വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ എന്ന പ്രത്യേകതയും അറ്റ്നുണ്ട്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണിത്.

ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങി ഒട്ടേറെപേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാരക്ടർ പോസ്റ്ററുകളും സിനിമയുടെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കോഡുകൾ ഉപയോഗിച്ച് പൂർണമായും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. സൈബർ സിസ്റ്റംസാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയത്. സാരിഗമാ മലയാളം മ്യൂസിക് റൈറ്റ്സും നിർവഹിക്കും.

ചിത്രത്തിന്‍റെ കഥയും എഡിറ്റിങും ഡോണ്‍ മാക്സ് തന്നെയാണ് നിർവഹിക്കുക. ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് കാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം. ലൈൻ പ്രൊഡ്യൂസർ: ജയകൃഷ്ണൻ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: എ.കെ റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, സൗണ്ട് ഡിസൈനിങ്: ധനുഷ് നായനാർ, സൗണ്ട് മിക്സിങ്: ആനന്ദ് രാമചന്ദ്രൻ, കളറിസ്റ്റ്: സുജിത്ത് സദാശിവൻ, സ്റ്റുഡിയോ: ആക്ഷൻ ഫ്രെയിംസ് മീഡിയ, വി.എഫ്.എക്സ്: ശരത് വിനു, ഐഡന്‍റ് ലാബ്സ്, എ.ഡി. ആർ എഞ്ചിനീയർ: അനന്തകൃഷ്ണൻ, അസ്സോ. എഡിറ്റർ: ജിബിൻ പൗലോസ് സജി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബോണി അസന്നാർ, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: അനന്ദു എസ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Donmax's techno thriller 'At' hits theaters on February 13th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.