ഇന്ത്യൻ സിനിമയിൽ ചരിത്രം തീർത്ത എസ്.എസ്. രാജമൗലി ചിത്രമാണ് ബാഹുബലി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബാഹുബലി-ദി എപിക് എന്ന ഒറ്റ ഭാഗമായf റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങളായി ചിത്രത്തിന്‍റെ മുൻ ഭാഗങ്ങൾ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ കംബൈൻഡ് വേർഷൻ വരുന്നതോടെ മുൻ പതിപ്പ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തു.
ബാഹുബലി, ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ എന്നീ ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഐമാക്‌സ്, 4ഡിഎക്‌സ്, ഡി ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് ഉള്‍പ്പടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. റീ എഡിറ്റ് ചെയ്തും റീ മാസ്റ്റര്‍ ചെയ്തുമാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. സാങ്കേതികപരമായ മാറ്റങ്ങള്‍ക്ക് പുറമെ മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ രംഗങ്ങളും പതിപ്പിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ സംഗീതത്തിനു പ്രത്യേക ആരാധകരുണ്ട്. രണ്ടുഭാഗങ്ങളിലേയും ഡബ്ട് ഗാനങ്ങൾ ഉൾപ്പെടെ വലിയ ഹിറ്റായിരുന്നു. എന്നാൽ പുതിയ പതിപ്പിൽ ഗാനങ്ങൾക്ക് എം.എം. കീരവാണി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനരംഗം ഒഴിവാക്കി പുതിയ രംഗങ്ങള്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എസ്.എസ്. രാജമൗലി സഹ-രചനയും സംവിധാനവും നിർവഹിച്ച്, പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടും ബോക്സ് ഓഫിസിൽ 650 കോടി നേടിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ ലോകമെമ്പാടുമായി 1788.06 കോടിയും ആഭ്യന്തര ബോക്‌സ് ഓഫിസിൽ 1030.42 കോടിയും നേടി ചരിത്രം സൃഷ്ടിച്ചു. ബാഹുബലി ദി ബിഗിനിങ് പത്താം വാർഷികം ആഘോഷിക്കുന്ന സമയത്താണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുക. ഇന്ത്യൻ സിനിമയിൽ പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്രമാണ് ബാഹുബലി. ബാഹുബലി-ദി എപിക്ന് ആരാധകരും ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.