ഇൻസ്റ്റഗ്രാമിലും ‘ദളപതി ഷോ’; മൂന്ന് മണിക്കൂർ കൊണ് 19 ലക്ഷം ഫോളോവേഴ്സ്
തമിഴ് സിനിമയുടെ ദളപതി വിജയ് ഇനി മുതൽ ഇൻസ്റ്റഗ്രാമിലും. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന്റെ പേരിൽ പേജുകളുണ്ടെങ്കിലും ഇൻസ്റ്റയിലേക്ക് ആദ്യമായാണ് തെന്നിന്ത്യൻ സൂപ്പർതാരമെത്തുന്നത്. ഇന്ന് തുറന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോൾ തന്നെ രണ്ട് ദശലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്.
ലോകേഷ് കനകരാജിന്റെ വൻ ഹൈപ്പിൽ നിൽക്കുന്ന തമിഴ് സിനിമയായ ‘ലിയോ’ ലുക്കിലുള്ള ചിത്രമാണ് വിജയ് ഇൻസ്റ്റയിൽ ആദ്യമായി പങ്കുവെച്ചത്. 18 ലക്ഷത്തിലേറെ ലൈക്കുകളും രണ്ട് ലക്ഷത്തിലേറെ കമന്റുകളും വിജയ്യുടെ ചിത്രത്തിന് ഇപ്പോൾ ലഭിച്ചിട്ടുണ്ട്.
തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ഇപ്പോൾ തന്നെ വലിയ തരംഗമാണ് തെന്നിന്ത്യയൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രവും ‘ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സി’ന്റെ (എൽ.സി.യു) ഭാഗമാണ്. കൈതി, വിക്രം, എന്നീ സിനിമകൾക്ക് ശേഷം ലിയോ ആണ് അടുത്ത എൽ.സി.യു ചിത്രമായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.