നാഗചൈതന്യയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ തെലുഗു ചിത്രം 'തണ്ടേൽ' ഒ.ടി.ടിയിലേക്ക്. ബണ്ണി വാസു നിർമിച്ച് ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് ഏഴിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം എത്തും. ഫെബ്രുവരി ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ലോകമെമ്പാടും 100 കോടിയിലധികം കലക്ഷൻ നേടിയ ഈ ചിത്രം 2025 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ തെലുങ്ക് ചിത്രവും 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ എട്ടാമത്തെ ഇന്ത്യൻ ചിത്രവുമാണ്. 75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്.
നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കൂടാതെ പ്രകാശ് ബെലവാഡി, ആടുകളം നരേൻ, കരുണാകരൻ, കൽപലത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഗുജറാത്തിലേക്കുള്ള മത്സ്യബന്ധന യാത്രയ്ക്കിടെ അബദ്ധത്തിൽ പാകിസ്താൻ സമുദ്ര മേഖലയിലേക്ക് ഒഴുകിപ്പോയ മത്സ്യത്തൊഴിലാളികളുടെ യഥാർഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.