സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു

ടി കാവേരിയുടെ മുൻഭർത്താവും തെലുങ്ക് സംവിധായകനുമായ സൂര്യ കിരൺ(48) അന്തരിച്ചു. തിങ്കളാഴ്ച( മാർച്ച് 11) ചെന്നൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 200-ലേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2003ൽ തെലുങ്ക് ചിത്രമായ ‘സത്യ'ത്തിലൂടെയാണ്സംവിധായകനാവുന്നത്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. താനാ 51, ബ്രഹ്മാസ്ത്രം, രാജു പായ്, അദ്ധ്യായം 6 തുടങ്ങിയ സൂര്യ കിരൺ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. വരലക്ഷ്മി ശരത്കുമാർ പ്രധാനവേഷത്തിലെത്തുന്ന 'അരസി' ആണ് ഏറ്റവും പുതിയ ചിത്രം. റിലീസിന് ഒരുങ്ങുമ്പോഴാണ് സംവിധായകന്റെ  വിയോഗം.

2010 ലായിരുന്നു നടി കവേരിയുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് നടിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. നടി സുചിത സഹോദരിയാണ്.

Tags:    
News Summary - Telugu film director Surya Kiran dies at 48 due to ill-health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.