നടി ഐശ്വര്യ റായി ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനുള്ളിൽ നികുതി അടക്കുമെന്ന് നടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ജനുവരി 9ലെ നോട്ടീസിൽ പറയുന്നത് പ്രകാരം, 21,960 രൂപയാണ് നികുതി ഇനത്തിൽ ഐശ്വര്യ നൽകാനുള്ളത്. കുടിശ്ശിക തുക ഒരു വർഷത്തേക്കാണ്, പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഐശ്വര്യ റായി ബച്ചൻ 2009 ലാണ് ഭൂമി വാങ്ങിയത്. ഇതാദ്യമായിട്ടാണ് നികുതി അടക്കാൻ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാർ ജില്ലയിലെ തഹസീൽദാർ ഏകനാഥിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
'ഞങ്ങളുടെ റവന്യൂ അസസ്‌മെന്റ് ആഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ഇതിന് മുൻപ് രണ്ട് തവണ നടിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിൽ പ്രതികരിച്ചിരുന്നില്ല. വീണ്ടും ജനുവരി 9 ന് നോട്ടീസ് അയച്ചു. 10 ദിവസത്തെ സമയമായിരുന്നു നൽകിയത്. ഇതിൽ നടിയുടെ ഉപദേഷ്ടാവ് പ്രതികരിക്കുകയും അടുത്ത ദിവസം നികുതി അടക്കാമെന്ന് അറിയിക്കുകയും ചെയ്തു'- തഹസീൽദാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.