തമിഴ്​ സംവിധായകൻ താമിര കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: തമിഴ്​ സംവിധായകൻ താമിര കോവിഡ്​ ബാധിച്ചു മരിച്ചു. 55 വയസായിരുന്നു. കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പ്​ കോവിഡ്​ സ്ഥിരീകരിച്ച അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആൺ ദേവതൈ, രെട്ട സുഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ചിത്രത്തി​െൻറ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

പ്രശസ്ത സംവിധായകരായ കെ. ബാലചന്ദറി​െൻറയും ഭാരതിരാജയുടെയും അസിസ്റ്റൻറായി പ്രവർത്തിച്ചിട്ടുണ്ട്​. 2010ൽ പുറത്തിറങ്ങിയ രെട്ട സുഴിയിലൂടെയായിരുന്നു താമിര സ്വതന്ത്ര സംവിധായകനാകുന്നത്​. കെ. ബാലചന്ദറും ചിത്രത്തിൽ വേഷമിട്ടിരുന്നു. സംഗീത സംവിധായകൻ ജിബ്രാൻ താമിരക്ക്​ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. 


Tags:    
News Summary - Tamil director Thamira passes away due to Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.