തമിഴ് നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് താരം ജൂനിയർ ബാലയ്യ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്. തമിഴ് സിനിമയിൽ തിളങ്ങിനിന്നിരുന്ന ടി.എസ്. ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്ന ജൂനിയർ ബാലയ്യ. 1953 ജൂൺ 28നാണ് ജനിച്ചത്.

സിനിമകൾക്കു പുറമെ നാടകങ്ങളിലും ഇദ്ദേഹം വേഷമിട്ടു. പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അജിത്ത് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സിനിമയിലും പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്.

മേൽനാട്ടു മരുമകൾ എന്ന സിനിമയിലൂടെയാണ് നടനായി രംഗപ്രവേശം. 2021 ലെ യെന്നങ്ക സർ ഉംഗ സട്ടം എന്ന ചിത്രമാണ് അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.

Tags:    
News Summary - ​Tamil actor Junior Balaiah dies of suffocation at Chennai home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.