സ്ട്രേഞ്ചർ തിങ്സ് സീസൺ 5

‘സ്ട്രേഞ്ചർ തിങ്സ് സീസൺ 5’ന് ഡ്യുവൽ പ്രീമിയർ; ഒ.ടി.ടിയിൽ മാത്രമല്ല, തിയറ്ററിലും കാണാം

ദി ഡഫർ ബ്രദേഴ്‌സ് സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ സയൻസ് ഫിക്ഷൻ പരമ്പരകളിൽ ഒന്നാണ് സ്ട്രേഞ്ചർ തിങ്‌സ്. ഹൊറർ, ഡ്രാമ, സയൻസ് ഫിക്ഷൻ, നിഗൂഢത നിറഞ്ഞ ഈ പരമ്പരക്ക് ആരാധകർ ഏറെയാണ്. ആദ്യ സീസൺ 2016 ജൂലൈ 15 ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകൾ യഥാക്രമം 2017 ഒക്ടോബറിലും 2019 ജൂലൈയിലുമാണ് എത്തിയത്. നാലാമത്തെ സീസൺ രണ്ട് ഭാഗങ്ങളായി 2022 മെയ്, ജൂലൈ മാസങ്ങളിൽ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് 'സ്ട്രേഞ്ചർ തിങ്സ് സീസൺ 5'.

എട്ട് എപ്പിസോഡുകളുള്ള സീസൺ 5 മൂന്ന് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. നാല് എപ്പിസോഡുകളുള്ള വോള്യം 1 2025 നവംബർ 27ന് ഇന്ത്യൻ സമയം രാവിലെ 6:30 ന് ലോകമെമ്പാടും പ്രീമിയർ ചെയ്യും. മൂന്ന് എപ്പിസോഡുകളുള്ള വോള്യം 2 2025 ഡിസംബർ 26നും ഫൈനൽ എപ്പിസോഡ് 2025 ജനുവരി ഒന്നിനും നെറ്റ്ഫ്ലിക്സിലും തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള സീരീസിന്‍റെ ഫൈനൽ എപ്പിസോഡ് (ദി റൈറ്റ്സൈഡ് അപ്പ്) നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്ന അതേ ദിവസം തന്നെ യു.എസിലെയും കാനഡയിലെയും തിരഞ്ഞെടുത്ത 350ൽ അധികം തിയറ്ററുകളിലും പ്രദർശിപ്പിക്കും.

നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു സീരീസ് ഫിനാലെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ഒരേ സമയം തിയറ്ററുകളിലും റിലീസ് ചെയ്യുന്ന രീതിയാണ് 'സ്ട്രേഞ്ചർ തിങ്സ് സീസൺ 5'ന്‍റെ ഫൈനൽ എപ്പിസോഡിനായി പരീക്ഷിക്കുന്നത്. പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ച്ച നാ​ല് സീ​സ​ണു​ക​ൾ. 34 എ​പ്പി​സോ​ഡു​ക​ൾ. അ​ഞ്ചാം സീ​സ​ണി​നു​ള്ള കാ​ത്തി​രി​പ്പ്. ഇ​ത് മാ​ത്രം മ​തി​യാ​വും ‘സ്ട്രേ​ഞ്ച​ർ തി​ങ്സി​’ന്റെ റേ​ഞ്ച് മ​ന​സ്സി​ലാ​വാ​ൻ. ഡ​ഫ​ർ ബ്ര​ദേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​റ്റ് ഡ​ഫ​റും റോ​സ് ഡ​ഫ​റും ചേ​ർ​ന്ന് ര​ച​ന, നി​ർ​മാ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ച്, നെ​റ്റ്ഫ്ലി​ക്സ് അ​വ​ത​രി​പ്പി​ച്ച സ​യ​ൻ​സ് ഫി​ക്ഷ​ൻ-​ഹൊ​റ​ർ വെ​ബ് സീ​രീ​സാ​ണ് ‘സ്ട്രേ​ഞ്ച​ർ തി​ങ്സ്’.

10 വ​ർ​ഷം. ഒ​രു സീ​രീസി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു വ​ലി​യ കാ​ല​യ​ള​വ് ത​ന്നെ​യാ​ണ്. അ​ഭി​നേ​താ​ക്ക​ളി​ൽ പ​ല​രും അ​വ​ർ കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ ഇ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ സീ​സ​ണി​ലും അ​വ​രു​ടെ വ​ള​ർ​ച്ച​യും അ​തി​ന​നു​സ​രി​ച്ചു​ള്ള ക​ഥാ​ഗ​തി​ക​ളും പ്രേ​ക്ഷ​ക​രി​ൽ കൂ​ടു​ത​ൽ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്നു.

Tags:    
News Summary - Stranger Things Season 5 has a dual premiere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.