രജനീകാന്തും കമൽഹാസനും നാല് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. KHxRK എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇവർ ഒന്നിക്കുന്നത്. ഈയിടെ നിർമാതാക്കൾ പ്രമോയിലൂടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമോയിലെ എ.ഐയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ് അണിയറപ്രവർത്തകർ പുതിയ ബിഹൈൻഡ് ദി സീൻസ് (ബി.ടി.എസ്) വിഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
നിർമാതാക്കൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കമൽഹാസൻ, രജനീകാന്ത്, സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കൊപ്പം നെൽസൺ ദിലീപ്കുമാർ പ്രമോ ഷൂട്ട് ചെയ്യുന്ന വിഡിയോയാണ് പങ്കിട്ടത്. പ്രമോയിലെ നടിമാരെ എ.ഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്നും അവർ യഥാർഥ വ്യക്തികളല്ലെന്നും നേരത്തെ കിംവദന്തികൾ ഉണ്ടായിരുന്നു. എന്നാൽ പ്രമോ ചിത്രീകരണത്തിനായി എ.ഐ സാങ്കേതികവിദ്യ ഉൾപ്പെട്ടിട്ടില്ലെന്നും ബി.ടി.എസ് വിഡിയോ സ്ഥിരീകരിക്കുന്നു.
ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. അനിരുദ്ധ് രവിചന്ദർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കും. കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സൗഹൃദമായിരിക്കും ചിത്രത്തിന്‍റെ പ്രമേയം. 80-കളിലെ വിന്റേജ് ശൈലിയിൽ സൂപ്പർസ്റ്റാറുകളെ അവതരിപ്പിക്കുമെന്നാണ് പ്രമോയിൽ പറയുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 എന്ന ചിത്രത്തിലാണ് രജനീകാന്ത് അടുത്തതായി പ്രധാന വേഷത്തിൽ എത്തുന്നത്. കമൽഹാസൻ ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.