റിമ കല്ലിങ്കൽ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് തിയേറ്റർ. പുറം ലോകത്തിന്റെ ശബ്ദകോലാഹലങ്ങളിൽ നിന്നും വളരെ അകലെ, ഒറ്റപ്പെട്ട ഒരു ദ്വീപിൽ ജീവിതം നയിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. നിഗൂഢതയും ത്രില്ലർറും സംയോജിപ്പിച്ച ഈ സിനിമ, കാഴ്ചക്ക് പകരം പ്രേക്ഷകരുടെ ഉള്ളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി 2026 ഫെബ്രുവരി 20ന് മനോരമ മാക്സിൽ റിലീസ് ചെയ്തു.
ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രമായി കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ആമോസ് അലക്‌സാണ്ടര്‍'. അജയ് ഷാജിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഒരു കാലത്ത് സമൂഹത്തെ നടുക്കിയ കൊലപാതകങ്ങൾ ചെയ്ത കുറ്റവാളിയാണ് ആമോസ് അലക്‌സാണ്ടർ (ജാഫർ ഇടുക്കി). വർഷങ്ങൾക്ക് ശേഷം, അയാളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനും ഒരു ലേഖനം തയാറാക്കാനും ഒരു ക്രൈം ജേർണലിസ്റ്റ് എത്തുന്നു. അവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പഴയകാല സത്യങ്ങൾ പുറത്തുവരുന്നതും, അത് ജേർണലിസ്റ്റിന്റെ ജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് മാറുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഇതൊരു ഡാർക്ക് ക്രൈം ത്രില്ലറാണ്. 2026 ഫെബ്രുവരി 20ന് സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ചത്താ പച്ച. ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും ഒരു പ്രധാന അതിഥി വേഷത്തിൽ എത്തുന്നുണ്ട്. റൗഡികളുടെ വലയം ഗുസ്തിയോടുള്ള പൊതുവായ അഭിനിവേശത്താൽ ഐക്യപ്പെടുന്ന ഒരു കൂട്ടം വ്യക്തികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ചാത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ് 2026 ഫെബ്രുവരി 19ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ക്രൈം ഡ്രാമ ത്രില്ലർ ചിത്രം പാതിരാത്രി ഒ.ടി.ടിയിലെത്തി. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്ടർ കെ.വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഫെബ്രുവരി 13 മുതൽ സീ 5ലൂടെ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.