ശ്രീനാഥ് ഭാസി- സോഹൻ സീനുലാൽ ഒന്നിക്കുന്ന 'സിബിൽ സ്കോർ '

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീകാന്ത് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രമാണ് സിബിൽ സ്ക്കോർ.പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്.കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ശ്രീനാഥ് ഭാസി സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.

അർജുൻ' ടി. സത്യനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ,കലാസംവിധാനം. - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് വിതര, കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക് , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, കോ - ഡയറക്ടർ - സാംജി. ആൻ്റെണി,ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ,കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്,പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽകുമാർ,പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ.എസ്. എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കും.

Tags:    
News Summary - Srinath Bhasi Movie 'Sybil Score'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.