എന്നെ അപമാനിച്ചപ്പോൾ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടി കൊടുത്തു; പ്രതികരണവുമായി ശ്രീനാഥ് ഭാസി

കൊച്ചി: തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. നടന്റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. താൻ ആരേയും തെറി വിളിച്ചിട്ടില്ലെന്നും, തന്നോട് മോശമായ പെരുമാറിയപ്പോൾ സാധാരണ മനുഷ്യനെന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്നും നടൻ വ്യക്തമാക്കി.

'എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടി കൊടുത്തു. ആരേയും തെറി വിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല'; ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടനെ  പൊലീസ് ചോദ്യ ചെയ്യും. ചട്ടമ്പിയുടെ സിനിമ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം നടന്നത്. തുടർന്നാണ് നടന്റെ പേരിൽ അവതാരക പരാതി നൽകിയത്.

Tags:    
News Summary - Sreenath Bhasi's Reaction About Female Anchor allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.