ശ്രീനാഥ് ഭാസിയുടെ പൊങ്കാല തിയറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബർ 31ന് ചിത്രം പ്രദർശനത്തിന്നെത്തും. തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിന്‍റെ കഥ പറയുകയാണ് ചിത്രത്തിലൂടെ. ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് കഥാവികസനം. മുഴുനീള ആക്ഷൻ ത്രില്ലർ ഴോണറിലാണ് അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ആദ്യ ആക്ഷൻ ചിത്രം കൂടിയാണിത്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നൽകുന്ന ചിത്രം കൂടിയായിരിക്കുമിതെന്നാണ് പ്രതീക്ഷ.ബാബുരാജ്, യാമി സോന. അലൻസിയർ, സുധീർ കരമന, സോഹൻ സീനുലാൽ, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാർട്ടിൻ മുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്.

ഗ്ലോബൽ പിക്ചേർസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സംഗീതം - രഞ്ജിൻ രാജ്. ഛായാഗ്രഹണം - ജാക്സൺ ജോൺസൺ. എഡിറ്റിങ് - കപിൽ കൃഷ്ണ. കലാസംവിധാനം - കുമാർ എടക്കര. മേക്കപ്പ് - അഖിൽ. ടി. രാജ്. നിശ്ചല ഛായാഗ്രഹണം - ജിജേഷ് വാടി. സംഘട്ടനം - രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആയുഷ് സുന്ദർ. പബ്ലിസിറ്റി ഡിസൈനർ - ആർട്ടോകാർപ്പസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ.

Tags:    
News Summary - sreenath bhasi movie pongala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.