ബോക്സ് ഓഫിസിൽ 500 കോടി കടന്ന 12 ദക്ഷിണേന്ത്യൻ സിനിമകൾ...

ബാഹുബലി: ദി ബിഗിനിങ്, ബാഹുബലി 2: ദി കൺക്ലൂഷൻ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയതിന് ശേഷമാണ് പാൻ-ഇന്ത്യ എന്ന വാക്കിന് വലിയ പ്രചാരം ലഭിച്ചത്. ഈ സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആനന്ദിപ്പിച്ചു. ബാഹുബലിക്ക് ശേഷം, പാൻ-ഇന്ത്യ സിനിമകൾ നിർമിക്കുക എന്ന ആശയം കൂടുതൽ ശക്തമായി.

അങ്ങനെ രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകളെയും ബന്ധിപ്പിക്കാൻ കഴിയുന്ന കഥകൾ സംവിധായകർ സൃഷ്ടിക്കാൻ തുടങ്ങി. കെ.ജി.എഫ്, ആർ.ആർ.ആർ, പുഷ്പ, കാന്താര വരെ അങ്ങനെ നിരവധി സിനിമകൾ. ഓരോ സിനിമയും ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്തവയാണ്. ശക്തമായ കഥപറച്ചിൽ, ശക്തരായ നായകന്മാർ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ എന്നിവയിലൂടെ ഈ സിനിമകൾ 500 കോടി എന്ന മാന്ത്രിക നേട്ടവും സ്വന്തമാക്കി.

ബോക്സ് ഓഫിസിൽ 500 കോടി രൂപ കടന്ന ദക്ഷിണേന്ത്യൻ സിനിമകൾ

1. ബാഹുബലി 2: ദി കൺക്ലൂഷൻ

2. പുഷ്പ 2: ദി റൂൾ

3. ആർ.ആർ.ആർ

4. കെ.ജി.എഫ്: ചാപ്റ്റർ 2

5. കൽക്കി 2898 എ.ഡി.

6. 2.0

7. ബാഹുബലി: ദി ബിഗിനിങ്

8. സലാർ

9. ലിയോ

10. ജയിലർ

11. കൂലി

12. കാന്താര: ചാപ്റ്റർ 1

കാന്താര ചാപ്റ്റർ 1 ആണ് ലിസ്റ്റിൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2025ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ് കാന്താര എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ കാന്താര ചാപ്റ്റർ1 റിലീസ് ചെയ്തത്. ഈ വർഷം 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാൻ കാന്താരക്ക് സാധിക്കുമോ എന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ ടീസറോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.   

Tags:    
News Summary - south Indian films in Rs 500 crore club till 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.