ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം സോനു സൂദ്. കോവിഡ് വ്യാപന കാലത്ത് സൂദിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ലോക്ഡൗണില്‍ പെട്ട അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ആശുപത്രികളില്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കാനും സോനു സൂദ് മുന്‍കൈ എടുത്തിരുന്നു. ഇപ്പോൾ മറ്റൊരു വ്യത്യസ്ത ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം മാതൃക തീർത്തിരിക്കുകയാണ്.
പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ സഹകരിക്കുന്നതിന് അമ്പത് കരൾമാറ്റ ശസ്ത്രക്രിയകൾ ആണ് ബോളിവുഡ് നടന്‍ സോനു സൂദ് ആവശ്യപ്പെട്ടിരിക്കുന്നത്. 'ദ മാൻ' എന്ന മാസികക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്പതോളം ആളുകൾക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടി രൂപ വേണ്ടി വരുമെന്നും സോനു സൂദ് പറഞ്ഞു.
''ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്ന് ഒരാൾ തന്നെ ബന്ധപ്പെടുന്നത് ദുബൈയിലേക്കുള്ള യാത്രക്കിടയിൽ ആയിരുന്നു. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. തുടർന്നാണ് അവരെ പ്രമോട്ട് ചെയ്യാമെന്നും പകരം അൻപത് ആളുകളുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി ഇപ്പോൾ കരൾമാറ്റ ശസ്ത്രക്രിയകൾ നടന്നു വരികയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് ഈ വിധത്തിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്'' -സോനു സൂദ് പറഞ്ഞു. ഇപ്പോള്‍ രണ്ടു പേരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.