മലയാളത്തിന്‍റെ പകരം വക്കാനില്ലാത്ത അതുല്യരായ നായികമാരാണ് ഉർവശിയും ശോഭനയും. ഇരുവർക്കും കേരളത്തിനും പുറത്തും ഏറെ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഉർവശിയുടെ കവിളിൽ ചുംബിക്കുന്ന ചിത്രമാണ് ശോഭന തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് സന്തോഷകരമായ പ്രതികരണങ്ങളാണ് ആരാധകർ പങ്കുവക്കുന്നത്.
'കൊച്ചിയിലേക്ക് ഇത്രയുമധികം വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഉര്‍വശിയെ കണ്ടുമുട്ടാതിരുന്നത് എന്താണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവള്‍ ഇപ്പോഴും അതേ പഴയ തമാശക്കാരിയായ 'പൊടി' തന്നെയാണ്. എന്റെ നമ്പര്‍ അവളുടെ ഫോണില്‍ എനിക്ക് സേവ് ചെയ്യണമായിരുന്നു. ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരഞ്ഞു. അവൾക്കും അതൊരു വൈകാരിക നിമിഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവള്‍ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്', ശോഭന കുറിച്ചു.
രണ്ടു അതുല്യ പ്രതിഭകളെ ഒരേ സ്ക്രീനിൽ കാണാനായെന്നും, ഇരുവരും ഇന്നും പ്രിയ്യപെട്ടതാണെന്നുമാണ് ചില ആരാധകർ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള സിനിമ പെട്ടന്നു തന്നെ ഉണ്ടാവട്ടെയെന്നും ചിലർ ആശംസിച്ചു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.