കോട്ടയം: സംഗീത ചക്രവർത്തിമാർ ഒന്നിച്ച് മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു. ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ. ശങ്കർ - എഹ്സാൻ-എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്.
ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ ദിൽ ചാഹ്താ ഹേ, എന്ന ചിത്രത്തിമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്.
രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിലൂടെയാണ് ബോളിവുഡ് സംഗീത ചക്രവർത്തിമാർ ഒത്തുചേരുന്നത്. റസ്ലിംഗ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ശങ്കർ മഹാദേവൻ മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂർത്തി കോംബോയിൽ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധക സമൂഹം നോക്കി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.