നടൻ ഷെയ്ൻ നിഗം സംവിധായകനാവുന്നു; 'സം വെയർ' ഫസ്റ്റ് ലുക്ക് പുറത്ത്...

ടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'സം വെയർ'. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ തന്നെയാണ്  സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

ചിത്രം സ്വന്തം ഒ.ടി.ടി ചാനലിലൂടെ റിലീസ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ  പുറത്ത് വിട്ടത്.

തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സം വെയർ'. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാ വും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'സംവെയർ'. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ്.


Full View


Tags:    
News Summary - Shane Nigam's Directorial Debut Short Film First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.