'പാൽത്തു ജാൻവർ' എന്ന ചിത്രത്തിലെ തന്റെ ഗെറ്റപ്പ് കണ്ട് പലരും അച്ഛനെ പോലെ തോന്നിയെന്ന് പറഞ്ഞുവെന്ന് നടൻ ഷമ്മി തിലകൻ. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന ചിത്രത്തിലെ തിലകന്റെ കഥാപാത്രത്തിനെ പോലെ തോന്നിയെന്നാണ് പലരും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവർ പറഞ്ഞപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ലെന്നും ഷമ്മി തിലകൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പടവെട്ട്' എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് പാൽത്തു ജാൻവറിന്റെ സെറ്റിലേക്ക് എത്തിയത്. അതേ ലുക്ക് വേണ്ടെന്ന് കരുതിയാണ് മുടി മുഴുവൻ കളഞ്ഞ് അഭിനയിക്കാൻ തീരുമാനിച്ചത്. അച്ഛനെ പോലെയുണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ഷമ്മി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.