ഷാരൂഖ് ഖാൻ നായകനായ ചിത്രം 'പത്താൻ' ടിക്കറ്റുകൾക്ക് വില ഉയരുന്നു. ആദ്യ ദിവസം രാത്രി 11 മണിക്കുള്ള ഷോയ്‌ക്കായി സീറ്റുകൾ അതിവേഗമാണ് നിറയുന്നത്. പി.വി.ആർ സെലക്ട് സിറ്റി വാക്കിൽ 2100 രൂപയ്ക്കാണ് ടിക്കറ്റ് വിൽക്കുന്നത്. പി.വി.ആർ ലോജിസ് നോയിഡൽ 10:55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയർന്നിട്ടുണ്ട്.
മുംബൈയിലെ പി.വി.ആർ ഐക്കൺ, ഫീനിക്സ് പലേഡിയം, ലോവർ പരേലിൽ, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയായി ഉയർന്നു, അതും ഉടനെ തന്നെ വിറ്റുതീർന്നു. ബേ ഏരിയയിലെ മറ്റ് സ്ഥലങ്ങളിൽ ടിക്കറ്റ് നിരക്ക് 300 രൂപയിൽ തുടങ്ങി 850 രൂപ വരെ ഉയർന്നിട്ടുണ്ട്. 2ഡി ടിക്കറ്റ് നിരക്ക് 850 രൂപ ആകുകയും ചെയ്തു.
കൊൽക്കത്തയിലും ടിക്കറ്റ് വില കുതിക്കുന്നതായാണ് റിപ്പോർട്ട്. കൊൽക്കത്ത സൗത്ത് സിറ്റിയിലെ ഇനോക്സ്-ൽ നൈറ്റ് ഷോയ്ക്ക് 650 രൂപ ആണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഐമാക്സ് 2ഡി പതിപ്പുകൾക്കായി മറ്റ് സ്ഥലങ്ങളിൽ അഡ്വാൻസ് ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.
ബാംഗ്ലൂരിൽ, പഠാന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 2ഡി പതിപ്പുകൾക്ക് 230 മുതൽ 800 രൂപ വരെയാണ് വില. പൂനെയിൽ ടിക്കറ്റ് നിരക്ക് 650 രൂപയായി ഉയർന്നപ്പോൾ ഹൈദരാബാദിൽ ടിക്കറ്റ് നിരക്ക് 295 രൂപയാണ്.
നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചുവരുന്ന സിനിമയാണ് പത്താന്‍. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരുന്നു. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയിലെ ബേഷരം രംഗ് എന്ന ഗാനത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരുന്നു.
പത്താന്‍ ഇന്ത്യയെ ഏകമനസോടെ അമ്മയായി കാണുന്ന ഒരാളാണെന്ന് ഷാരൂഖ് ഖാനും പറഞ്ഞിരുന്നു. പത്താൻ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.