ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം 16 ദിവസം കൊണ്ട് 887 കോടിയാണ് നേടിയിരിക്കുന്നത്.
പത്താൻ ഹൗസ്ഫുള്ളായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് ഷാറൂഖ് ഖാന്റെ വാച്ചിന്റെ വിലയാണ്. ദിവസങ്ങൾക്ക് മുമ്പ് ദീപികയ്ക്കൊപ്പമുള്ള നടന്റെ വിഡിയോ പുറത്തു വന്നിരുന്നു. ഇതിൽ ആരാധകരുടെ കണ്ണു പതിഞ്ഞത് എസ്.ആർ.കെയുടെ വാച്ചിലായിരുന്നു.
ആഢംബര ബ്രാൻഡായ ഓഡിമാസ് പീഗെ വാച്ചാണ് താരം ധരിച്ചത്. വാച്ചിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നാല് കോടിക്ക് മുകളിലാണത്രേ ഷാറൂഖിന്റെ വാച്ചിന്റെ വില. 4,98,24,320 രൂപയാണ് യഥാർഥ വില. ഇന്റർനാഷണൽ ലീഗ് ടി20 (ILT20) ഉദ്ഘാടനത്തിനും ഇതെ വാച്ച് നടൻ ധരിച്ചിരുന്നു.
41 mm ഡയലുള്ള റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചാണിത്. പൂർണ്ണമായും നീല നിറത്തിലുള്ള റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ 41 മില്ലീമീറ്ററിൽ നീല സെറാമിക്സിലാണ് പൂർണ്ണമായും നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.