ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 25 ന് പ്രദർശനത്തിനെത്തിയ പത്താന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ പത്താൻ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം, റിലീസിന് മുൻപ് തന്നെ പത്താന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ എത്തിയെന്നാണ്. അതേസമയം വ്യാജ പതിപ്പിനെതിരെ അണിയറപ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം തിയറ്ററിൽ പോയി തന്നെ എല്ലാവരും കാണണമെന്നും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ അഭ്യർഥിക്കുന്നു. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്ക്രീനുകളിലായി ലോകമാകെ 7770 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. ഷാറൂഖ് ഖാൻ, ദീപിക പദുകോൺ,ജോൺ എബ്രഹാം എന്നിവർക്കൊപ്പം ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
വിവാദങ്ങളോടെയാണ് പത്താൻ പ്രദർശനത്തിനെത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പത്താനെതിരെ വിവാദങ്ങൾ ഉയർന്നത്. പാട്ടിലെ വരികളും ഗാനരംഗത്ത് ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയുമായിരുന്നു പ്രശ്നം. കാവി നിറത്തെ അപമാനിച്ചെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. കൂടാതെ ഗാനരംഗത്തേയും വിമർശിച്ചിരുന്നു.
സെൻസർ ബോർഡ് നിർദേശിച്ച് പത്തോളം മാറ്റങ്ങളോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.