ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ കിംഗ് പവർസ്റ്റാർ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. Don Godly Productions - ന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ വിനു വിജയ് ആണ്. കഥ, തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത്​ സംവിധായകനും, തിരക്കഥാകൃത്തുമായ അമൽ.കെ.ജോബിയാണ്.

മലയാളസിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങൾ ചേർന്നാണ്, ഒരേ സമയം സാന്‍റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഒരു കയ്യിൽ വീണയും, മറു കൈയിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാ അപ്പൂപ്പനാണ്​ പോസ്റ്ററിൽ.

ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ഒരു ക്രിസ്മസ് സീസണിൽ,കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും,അതേതുടർന്ന് പോലീസും , മാധ്യമ​പ്രവർത്തകരുമൊക്കെ തമ്മിൽ പരസ്പരം ഉണ്ടാകുന്ന ശത്രുതയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'സാന്‍റാ മരിയ'യുടെ ഇതിവൃത്തം.

ബാബു ആന്‍റണിയെ കൂടാതെ ഇർഷാദ്,അലൻസിയർ,റോണി ഡേവിഡ് രാജ്,വിജയ് നെല്ലിസ്,മഞ്ജു പിള്ള,അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജയ നായർ, സിനിൽ സൈനുദ്ധീൻ എന്നിവർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹകൻ ഷിജു.എം.ഭാസ്കറാണ്. സംഗീത സംവിധാനം കേദാർ. നടി മഞ്ജു പിള്ളയുടെ സഹോദരനായ വിവേക് പിള്ള കോ ഡയറക്​ടർ ആയി പ്രവർത്തിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ജോസ് അറുകാലിൽ ആണ്. വസ്ത്രാലങ്കാരം സ്വപ്ന ഫാത്തിമ, ചീഫ് അസോസിയേറ്റ് കുടമാളൂർ രാജാജി, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ.ആർ , ക്രിയേറ്റീവ് കോട്രിബൂഷൻ അജ്മൽ ഷാഹുൽ,പ്രോജക്റ്റ് ഡിസൈനർ കിഷോർ ബാലു,പ്രൊഡക്ഷൻ കണ്ട്രോളർ വർഗീസ് പി.സി, പ്രൊഡക്ഷൻ ഏക്സികുട്ടീവ് അഫ്സൽ സലീം, പ്രോജക്ട് കോ ഓർഡിനേറ്റർ മെപ്പു.അസിസ്റ്റൻറ് ഡയറക്ടർമാ -ബിമൽ രാജ്,അജോസ് മരിയൻ പോൾ , ദയ തരകൻ, അശ്വിൻ മധു, അഖിൽ നാഥ്.

Tags:    
News Summary - santa maria first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.