ലോകത്തിലെ ആദ്യ സംസ്കൃതം ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു

ദൃശ്യവിസ്മയങ്ങളുടെ കലവറയൊരുക്കി ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധേയമാകുമ്പോള്‍ ലോകത്ത് ആദ്യമായി സംസ്കൃതം ഭാഷയ്ക്ക് പ്രാധാന്യം ഒരുക്കി സംസ്കൃതം ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു. ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ പി.കെ. അശോകന്‍റെ നേതൃത്വത്തിലാണ് സാൻസ്​ക്രിറ്റ്​ ഒ.ടി.ടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്കൃതം സിനിമകള്‍, സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങി സംസ്കൃതം ഭാഷയിലൊരുങ്ങുന്ന എല്ലാ ദൃശ്യകലകളും ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും. പതിനഞ്ചിലധികം സിനിമകളും സ്പെഷല്‍ പരിപാടികളുമായി ലോക സംസ്കൃത ദിനമായ ആഗസ്റ്റ് 22ന് സംസ്കൃതം ഒ.ടി.ടി പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കും.

Tags:    
News Summary - Sanskrit ott coming soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.