നൊസ്റ്റാൾജിയ റിലീസ്; സെയ്ഫിന്‍റെയും റാണിയുടെയും 'ഹം തും' വീണ്ടുമെത്തുന്നു

സെയ്ഫ് അലി ഖാനും റാണി മുഖർജിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്ലാസിക് റൊമാന്‍റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളിൽ വീണ്ടും റിലീസിന് ഒരുങ്ങുന്നു. 2004ൽ പുറത്തിറങ്ങിയ കുനാൽ കോഹ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡിലെ റോം-കോമായി വ്യാപകമായി സ്വീകരിക്കപ്പെട്ടു.

കാർട്ടൂണിസ്റ്റായ കരൺ കപൂറും വിമാനയാത്രയിൽ കണ്ടുമുട്ടുന്ന റിയ പ്രകാശും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം. ഭാഗ്യം അവരെ ഒരുമിച്ച് കൊണ്ടുവന്ന് മനോഹരമായ പ്രണയത്തിന് തുടക്കമിടുന്നു. സെയ്ഫിന്‍റെയും റാണിയുടെയും വൈകാരിക പ്രകടനങ്ങൾക്ക് പുറമേ, ചിത്രത്തിലെ ഗാനങ്ങളും ആഖ്യാനവും ഹം തുംനെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട റൊമാന്‍റിക്-കോമഡി ചിത്രമായി ഉറപ്പിച്ചു.

യാഷ് രാജ് ഫിലിംസുമായി സഹകരിച്ച് റാണി മുഖർജിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു ഹം തും. പ്രകാശ് നമ്പ്യാരുടെ നേതൃത്വത്തിൽ കഥാ ആനിമേഷൻസ് നിർമിച്ച നിരവധി ഹ്രസ്വ ആനിമേഷൻ സീക്വൻസുകൾ ചിത്രത്തിലുണ്ട്. സംവിധാനം, സൗണ്ട് ട്രാക്ക്, അഭിനേതാക്കളുടെ പ്രകടനം എന്നിവക്ക് പ്രശംസ ലഭിച്ചപ്പോൾ, തിരക്കഥക്ക് വിമർശനമാണ് ലഭിച്ചത്. ശരാശരിയേക്കാൾ മികച്ച ഓപ്പണിങ് നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഹം തും.

Tags:    
News Summary - Saif Ali Khan, Rani Mukerji's Hum Tum to re-release on May 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.