എസ്.എസ് രാജമൗലി ചിത്രമായ ആർ. ആർ ആറിന്റെ ഛായാഗ്രാഹകൻ കെ.കെ സെന്തിൽ കുമാറിന്റെ ഭാര്യ റൂഹീനാസ്( റൂഹി) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂഹി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെന്തിലിന്റെ സോഷ്യൽ മീഡിയ ടീമാണ് മരണ വാർത്ത പുറത്തുവിട്ടത്.
2009 ൽ ആയിരുന്നു കെ.കെ സെന്തിൽ കുമാറിന്റെയും റൂഹിയുടെയും വിവാഹം.ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു .
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജൂബിലി ഹിൽസിവെച്ചു നടന്നു.
ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്‍ക്ലൂഷന്‍, മഗധീര, അരുദ്ധതി, ഛത്രപതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.