Posted On
date_range Updated On
date_range നടിക്കെതിരെ മോശം പരാമർശം: ഇടവേള ബാബുവിനെതിരെ നടപടിയില്ല
കൊച്ചി: അമ്മയുടെ പുതിയ സിനിമയില്‍ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നു വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. ഈ ആവശ്യമുന്നയിച്ച് രേവതിയും പത്മപ്രിയയും നല്‍കിയ കത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു.
ഇടവേള ബാബുവിന്‍റെ പരാമർശത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നൽകിയ പാര്‍വ്വതി തിരുവോത്തിന്‍റെ രാജി യോഗം
സ്വീകരിച്ചു. വിവാദ വിഷയങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പത്രക്കുറിപ്പ് നല്‍കിയ ശേഷം മോഹന്‍ലാലും മറ്റ് താരങ്ങളും യോഗസ്ഥലത്തു നിന്നും മടങ്ങി.
ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയുടെ പുതിയ സിനിമയിൽ ആക്രമിക്കപ്പെട്ട നടി ഉണ്ടാവില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചത്. ഇതിനെതിരെ സിനിമാരംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.