വിജയ്സേതുപതി ചിത്രം ബത്ത 29 മുതൽ ഒ.ടി.ടിയിൽ

വിജയ് സേതുപതി, സായ് പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ തമിഴ് സിനിമയുടെ സ്ട്രീമിങ് അവകാശം നെറ്റ് ഫ്ലിക്സ് സ്വന്തമാക്കി. ഒക്ടോബർ 29 മുതൽ ഒ.ടി.ടിയിൽ ലഭ്യമാകും. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമിച്ചത്.

വിജയ് സേതുപതിയും ബാലാജിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നടുവുല കൊഞ്ചം പക്കാത്തെ കാണോ, സീതാകാന്തി എന്നിവയാണ് മറ്റ് ചിത്രങ്ങൾ. സായ് അഭ്യങ്ക‍റാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മലയാളി നടി ലിസാജോമോൾ ജോസാണ് ചിത്രത്തിൽ നായിക. ബത്ത എന്ന റൗഡിയും ശബരിയെന്ന ബാലനും ഇടയിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ബത്ത പറയുന്നത്.

Tags:    
News Summary - baththa movie release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.