ഒ.ടി.ടിയിലും തരംഗമായി ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ – സംഗീത് പ്രതാപ് ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’ ഒ.ടി.ടിയിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 15 മില്യൺ സ്ട്രീമിങ് മിനിറ്റ്സ് നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വ്യത്യസ്തമായ പ്രമേയവും നർമമുഹൂർത്തങ്ങളും കോർത്തിണക്കിയ കോമഡി ത്രില്ലറാണ് ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’. സംഗീത് പ്രതാപ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും തുടർന്ന് ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൗതുകകരമായ കഥാപശ്ചാത്തലവും ഹാസ്യരംഗങ്ങളും ചേർന്ന് പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

നവാഗത സംവിധായകൻ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. നടൻ നിലീൻ സാന്ദ്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഡോ. പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമടം എഡിറ്റിങ്ങും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീതസംവിധായകൻ. നിക്സൺ ജോർജാണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്.

Tags:    
News Summary - Sharafudheen Movie Streaming On OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.