ഭാവനാ സ്റ്റുഡിയോസിന്റെ ബിഗ് ബജറ്റ് ചിത്രം കരാട്ടെ ചന്ദ്രൻ തുടങ്ങി; നായകനായി ഫഹദ് ഫാസിൽ
ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കരാട്ടെ ചന്ദ്രൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് വെച്ച് നടന്നു. മലയാളത്തിന്റെ ഹിറ്റ് നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകൾക്ക് കഥയൊരുക്കിയ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രഞ്ചി പണിക്കർ, സുരേഷ് കൃഷ്ണ. ഗോകുൽ സുരേഷ്, ജയ കുറുപ്പ്, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായിരിക്കും ചിത്രീകരണം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.