കൗമാരക്കാരുടെ കഥയുമായി 'റബേക്ക സ്റ്റീഫ​െൻറ ചതുരമുറി 6.5 ഇഞ്ച്'

ആശ്വാസ് മൂവി പ്രൊഡക്ഷൻസി​െൻറ ബാനറിൽ ആശ്വാസ് ശശിധരൻ നിർമ്മിക്കുന്ന 'റബേക്ക സ്റ്റീഫ​െൻറ ചതുരമുറി 6.5 ഇഞ്ച്' എന്ന ചിത്രത്തി​െൻറ ചിത്രീകരണം ആരംഭിച്ചു. നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ടി. ഷമീർ മുഹമ്മദ് ആണ്. എഡിറ്റിങ്​ ഐജു അൻറു. കോ പ്രൊഡ്യൂസർ ഷാജി ആലപ്പാട്ട്.

സുഹൈൽ സുൽത്താൻ എഴുതിയ ഗാനങ്ങൾക്ക് യൂനസിയോ സംഗീതം പകർന്നിരിക്കുന്നു. സിതാര കൃഷ്ണകുമാർ ഗാനമാലപിച്ചിരിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം.മേക്കപ്പ് ലിബിൻ മോഹനൻ. കലാസംവിധാനം മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാർ. വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്. കോസ്റ്റ്യൂം അസിസ്റ്റൻറ്​ കുഞ്ഞപ്പൻ പാതാളം. പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ മാനേജർ സജിത് സത്യൻ. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിൻ. അസിസ്റ്റൻറ്​ ഡയറക്ടർ രശ്മി രാജ്, ജൂവൽ മാനുവൽ. സ്റ്റിൽസ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനർ എം ഡിസൈൻസ്.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.


കൗമാരക്കാരുടെ ജീവിതത്തി​െൻറ വഴിത്തിരിവുകൾ ആരംഭിക്കുന്ന വേളയിൽ തന്നെ ഇവരുടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് പ്രധാന കാരണം ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ സ്വാധീനമാണ്. കൗമാര മനസ്സുകകൾ സ്വപ്ന ചിന്തകൾക്ക് വിധേയമാകുകയും അതുവഴി മാതാപിതാക്കളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. അത്തരം യുവതലമുറയുടെ താളപ്പിഴകളാണ് റബേക്ക സ്റ്റീഫ​െൻറ ചതുര മുറി എന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ, പൂജ അരുൺ എന്നിവരാണ് ഈകഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

Tags:    
News Summary - Rebecca Stephante Chathuramuri 6.5 inch produced by sai venkatesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.