ചോര കൊണ്ട് എഴുതിയ കത്തും രക്തവും കൊറിയറിൽ അയച്ചു; ദുരനുഭവം പങ്കുവെച്ച് രവീണ ടണ്ടൻ

രാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയച്ചതായും നടി പറഞ്ഞു.

'ഗോവയിൽ നിന്നുള്ള ഒരു ആരാധകനാണ് ഇത്തരത്തിലുള്ള കത്തുകൾ അയച്ചത്. തന്റെ മക്കൾ അയാളുടെ കുട്ടികളാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. കൂടാതെ എനിക്ക് കൊറിയർ വഴി രക്തവും രക്തത്തിൽ എഴുതിയ കത്തുകളും അശ്ലീല ഫോട്ടോകളും അയച്ചു തന്നു'  രവീണ വെളിപ്പെടുത്തി.

കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. എന്റെ ഭർത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകൾ എറിഞ്ഞു. ഈ സമയം എനിക്കു പൊലിസിനെ വിളിക്കേണ്ടി വന്നു. പിന്നെ എന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നിൽ ഇരുന്നിട്ടുണ്ടെന്നും രവീണ കൂട്ടിച്ചേർത്തു.

Tags:    
News Summary - Raveena Tandon Opens Up About traumatic stalker situation Faced From Fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.