രശ്മിക മന്ദാന പ്രധാന കഥാപാത്രത്തിലെത്തിയ തെലുങ്ക് ചിത്രം 'ദി ഗേൾഫ്രണ്ട്' ഒ.ടി.ടിയിലേക്ക്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത് ധീരജ് മോഗിലിനേനി എന്റർടൈൻമെന്റ്, മാസ് മൂവി മേക്കേഴ്‌സ്, ഗീത ആർട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
രശ്മിക പുറമെ ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമായി ചിത്രം 27.75 കോടി കലക്ഷൻ നേടി. ഹൈദരാബാദ്, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ഛായാഗ്രഹണം- കൃഷ്ണൻ വസന്ത്
അതേസമയം, ചിത്രവുമായുള്ള തന്റെ വൈകാരിക ബന്ധം പങ്കുവെച്ചുകൊണ്ട് നടി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 'രാഹുൽ ആദ്യമായി ഈ തിരക്കഥ എനിക്ക് പറഞ്ഞു തന്നപ്പോൾ, ഞാൻ കണ്ണുനീർ പൊഴിച്ചത് ഓർക്കുന്നു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ഹൃദയത്തെ ഞെരുക്കിയ നിരവധി നിമിഷങ്ങളുണ്ടായിരുന്നു. രണ്ട് കാര്യങ്ങൾ പറഞ്ഞാണ് ഞാൻ ഞങ്ങളുടെ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്, ചെയ്യാതിരിക്കുന്നത് പാപമാണെന്ന് എനിക്കറിയാമായിരുന്ന ഒരു തിരക്കഥ, ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത് -രശ്മിക എഴുതി.ചിത്രത്തിലെ രശ്മിക മന്ദാനയുടെ പ്രകടനത്തിന് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്.
'കോക്ക്ടെയിൽ 2' ആണ് രശ്മികയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത് ചിത്രം. ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തും. 2012-ൽ പുറത്തിറങ്ങിയ കോക്ക്ടെയിൽ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.