രഞ്ജിത്ത്- മഞ്ജുവാര്യർ ചിത്രം 'ആരോ' ശ്രദ്ധ നേടുന്നു

ശ്യാമപ്രസാദും മഞ്ജുവാര്യരും അസീസ് നെടുമങ്ങാടും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്തിന്‍റെ ഷോർട്ട് ഫിലിമായ 'ആരോ' ശ്രദ്ധ നേടുന്നു. ഇതിനോടകം ഏഴ് സിനിമകൾ നിർമിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമിക്കുന്ന ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ക്യാപിറ്റോൾ തിയറ്ററുമായി സഹകരിച്ചാണ് ചിത്രം നിർമിച്ചിട്ടുളളത്.

മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ചിത്രം റിലീസ് ചെയ്തത്. സംവിധായകൻ രഞ്ജിത്ത് ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടെയാണ് 'ആരോ'. ഒരു മധ്യവയസ്കന്‍റെ ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതയുമാണ് ചിത്രം പറയുന്നത്. 22 മിനിറ്റ് മാത്രം ദൈർഘ്യമുളള ചിത്രത്തിന്‍റെ കഥയും സംഭാഷണവും വി.ആർ. സുധീഷിന്‍റെതാണ്. ദിവസങ്ങൾക്ക് മുന്നേ മമ്മൂട്ടി കമ്പനി പുറത്തുവിട്ട ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

കവിത-കൽപറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, ഛായാഗ്രാഹകൻ-പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം-ബിജിബാൽ, കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വി.എഫ്.എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പി.ആർ.ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    
News Summary - Ranjith-Manju Warriers film 'Arrow' is gaining attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.