Posted On
date_range Updated On
date_range നിർമാണം-രഞ്ജിത്, സംവിധാനം-സിബി മലയിൽ: 22 വർഷത്തിനുശേഷം ആ കൂട്ടുകെട്ട് വീണ്ടും
കോഴിക്കോട്: മലയാള സിനിമപ്രേമികൾ ഏറെ ആഘോഷിച്ച ഒരു കൂട്ടുകെട്ട് 22 വർഷത്തിനുശേഷം വീണ്ടും. സംവിധായകരായ സിബി മലയിലും രഞ്ജിത്തുമാണ് ആസിഫ് അലി ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. രഞ്ജിത് നിർമാതാവും സിബി മലയിൽ സംവിധായകനുമായാണ് ചിത്രം ഒരുങ്ങുന്നത്. ഇരുവരും ഒന്നിച്ച 'സമ്മർ ഇൻ ബത്‌ലഹേം' 22 വർഷം മുമ്പ് റിലീസ് ചെയ്ത ദിവസമായ സെപ്റ്റംബർ നാലിനാണ് പുതിയ ചിത്രത്തിെൻറ പ്രഖ്യാപനം രഞ്ജിത് ഫേസ്ബുക്കിൽ നടത്തിയത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും.
രഞ്ജിത്തിെൻറ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.