ബോളിവുഡിന്റെ ബ്രഹ്മാസ്ത്രമായി രൺബീർ ചിത്രം 'ബ്രഹ്മാസ്ത്ര'; ബാഹുബലിക്കും കെ.ജി. എഫ് 2 നും ഭീഷണിയാകും...

വിവാദങ്ങളുടെ അകമ്പടിയോടെയാണ് രൺബീർ കപൂർ, ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. സെപ്റ്റംബർ 9 ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം പുറത്ത് ഇറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ് .

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്ത് ഇറങ്ങിയ ബ്രഹ്മാസ്ത്ര  400 കോടിയുടെ അടുത്ത് എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് ചിത്രം.

ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം അഡ്വാൻസ് ബുക്കിങ്ങിൽ പ്രഭാസ് ചിത്രം ബാഹുബലി: ദി കൺക്ലൂഷൻ, കെജിഎഫ്: ചാപ്റ്റർ 2 എന്നീ ചിത്രങ്ങളുടെ മെഗാ ബോക്‌സ് ഓഫീസ് റെക്കോർഡിനോട് അടുക്കുകയാണ് ബ്രഹ്മാസ്ത്ര   എന്നാണ്. പി.വി. ആർ, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളിൽ നിന്ന് 4.10 ലക്ഷം ടിക്കറ്റുകളാണ് ചിത്രം  വിറ്റഴിച്ചത്. ബാഹുബലി 2 അതിന്റെ ആദ്യദിനം 6.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ, KGF: ചാപ്റ്റർ 2-ന്റെ എണ്ണം 5.15 ലക്ഷം ആയിരുന്നു.

ബ്രഹ്മാസ്ത്രക്ക് പ്രഭാസ് ചിത്രം ബാഹുബലിയുടെ അഡ്വാൻസ് ബുക്കിങ്ങിനെ മറി കടക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച 3.02 ലക്ഷം ടിക്കറ്റുകളാണ്  വിറ്റത്. ഇത്  ബ്രഹ്മാസ്ത്രയുടെ   മികച്ച നേട്ടമായിട്ടാണ് കാണുന്നത്.  അധികം വൈകാതെ തന്നെ ബാഹുബലി 2, കെ.ജി. എഫ്  തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ്  മറികടക്കുമെന്നാണ് നിരീക്ഷണം.

Tags:    
News Summary - Ranbir Kapoor’s Brahmastra nearing a box office record by Baahubali 2, KGF 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.