രണ്ബീറിന്‍റെയും അനില്‍ കപൂറിന്‍റെയും അതി വൈകാരിക രംഗങ്ങള്‍: അനിമലിന്റെ പുതിയ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: രണ്ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന അനിമല്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീയാണഖിലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണന്‍ ആണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധങ്ങളാണ് പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘പപ്പാ മേരി ജാന്‍’ എന്ന് തുടങ്ങുന്ന ഹിന്ദി വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് സോനു നിഗമാണ്.ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധായകന്‍.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്‍റെ സംവിധായകന്‍.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്‍ഷവർധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി ഒന്ന് സ്റ്റുഡിയോസ്, പ്രണയ് റെഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 2023 ഡിസംബര്‍ ഒന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 

Tags:    
News Summary - Ranbir and Anil Kapoor's emotional scenes: Animal's new song is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.