രാജ്‌കുമാർ റാവു, വാമിഖ ഗബ്ബി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കരണ്‍ ശര്‍മ സംവിധാനം ചെയ്ത സിനിമയാണ് ‘ഭൂല്‍ ചുക് മാഫ്’. ചിത്രം മെയ് 9 നാണ് തിയറ്ററിൽ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മെയ് 16ന് സിനിമ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും.
പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ തീരുമാനം. 'തിയറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷേ നിലവില്‍ രാജ്യത്തിനാണ് പ്രാധാന്യം'നിർമാതാക്കളായ മഡോക്ക് ഫിലിംസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഹൈദർ റിസ്‌വി, കരൺ ശർമ്മ എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫാന്റസി കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.