'സേവ് ദ് ഡേറ്റ് മേയ് 29'ന്! സുരേഷേട്ടനും സുമലത ടീച്ചറും വീണ്ടും ഒന്നിക്കുന്നു- വിഡിയോ

തീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് രാജേഷ് മാധവനും ചിത്രയും. ചിത്രത്തിലെ ഇവരുടെ കഥാപാത്രങ്ങളായ സുരേഷും സുമലത ടീച്ചറും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു. താരങ്ങളുടെ കോടതി സീൻ കൈയടി നേടി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചെത്തിയ ഒരു സേവ് ദ് ഡേറ്റ് വിഡിയോയാണ്. 'സേവ് ദ് ഡേറ്റ് മേയ് 29' നാണ് വിവാഹമെന്ന് വിഡിയോയിൽ പറയുന്നത്. എന്നാൽ ഇത് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനാണെന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

രാജേഷിന്റേയും ചിത്രയുടേയും ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ചുണ്ടിലാണ് ചുണ്ടിലാണ്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. താരങ്ങളുടെ സേവ് ദ് ഡേറ്റ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അഭിനേതാവ് എന്നതിലുപരി കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ രാജേഷ് മാധവന്‍ സംവിധാനത്തിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ പേര്. സന്തോഷ് .ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്. 

Full View


Tags:    
News Summary - Rajesh Madhavan And Chithra Nair's Save The Date Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.