അശ്ലീല വിഡിയോ നിർമാണം: രാജ് കുന്ദ്രക്ക് മുൻകൂർ ജാമ്യം

ന്യൂഡൽഹി: അശ്ലീല വിഡിയോകൾ നിർമിച്ച കേസിൽ വ്യവസായി രാജ് കുന്ദ്രക്കും നടന്മാരായ ഷെർലിൻ ചോ​പ്ര, പൂനം പാണ്ഡെ തുടങ്ങിയവർക്കും സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പ്രതികളോട് നിർദേശിച്ചു.

കേസിൽ കുറ്റപത്രം നൽകിയെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും പ്രതികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ബോധിപ്പിച്ചു.

നേരത്തേ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. നടി ശിൽപ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര. എന്നാൽ, അശ്ലീല വിഡിയോ നിർമാണത്തിൽ ഇവർക്ക് ഒരു പങ്കുമില്ലെന്ന് പൊലീസ് നേരത്തേ വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Raj kundra Got bail in video case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.