'നിങ്ങൾ റോമിയോ ആണെന്നാണോ വിചാരം​'? -പ്രഭാസി​െൻറ 'രാധേ ശ്യാം'ടീസർ പുറത്ത്​

പ്രഭാസ്​ നായകനാവുന്ന രാധേശ്യാമി​െൻറ ടീസർ പുറത്ത്​. വാലെ​ൈൻറൻസ്​ ദിനമായ ഞായറാഴ്​ചയാണ്​​ ചിത്രത്തി​െൻറ ടീസർ പുറത്തു വിട്ടത്​. പ്രഭാസ്​ ത​െൻറ ഇൻസ്​റ്റഗ്രാം അക്കൗണ്ടിൽ ടീസർ പങ്കുവെച്ചു.

പ്രഭാസും പൂജാ ഹെഗ്​ഡെയുമാണ്​ ശ്യാമും രാധയുമായി ചി​ത്രത്തിൽ വേഷമിടുന്നത്​. ജനനിബിഢമായ റെയിൽവെ സ്​റ്റേഷനിൽ നിന്ന്​ നായകൻ നായികയെ ഉറക്കെ വിളിക്കുന്ന രംഗത്തോടെയാണ്​ ടീസർ തുടങ്ങുന്നത്​. ശ്യാമു​ം രാധയും തമ്മിലുള്ള സംഭാഷണവും കൂടി ചേർത്താണ്​ ടീസർ ഒരുക്കിയത്​.

പ്രഭാസിനേയും പൂജ ഹെഗ്​ഡെയെയും കൂടാതെ സചിൻ ഖെടേകർ, പ്രിയദർശി പുലിക്കൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ, കുനാൽ റോയ്​ കപൂർ, ഋദ്ദി കുമാർ, സാഷ ഛേത്രി, സത്യൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.

യു.വി ക്രിയേഷൻസും ടി സീരീസും സംയുക്തമായി നിർമിച്ച ചിത്രത്തി​െൻറ രചനയും സംവിധാനവും നിർഹിച്ചിരിക്കുന്നത് രാധാകൃഷ്​ണ കുമാറാണ്​​. സംഗീതം ജസ്​റ്റിൻ പ്രഭാകരൻ. കാമറ ചലിപ്പിച്ചിരിക്കുന്നത്​ മനോജ്​ പരമഹംസ. സൗണ്ട്​ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്​ റസൂൽ പൂക്കുട്ടിയാണ്​.

തമിഴ്​, തെലുഗു, ഹിന്ദി ഭാഷകളിൽ ചിത്രീകരിച്ച ചിത്രം കന്നഡ, മലയാളം ഭാഷകളിലേക്ക്​ മൊഴിമാറ്റം ചെയ്​തിട്ടുണ്ട്​.

Full View


Tags:    
News Summary - Radhe Shyam movieTeaser out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.